അബുദാബിയിൽ ആറാം ക്ലാസ് മുതലുള്ളവർക്ക് ഇ-ലേണിങ് തുടരുമെന്ന് അടിയന്തര ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണിത്. തുടർ വിദ്യാഭ്യാസത്തിനായുള്ള യോഗ്യതാ പരീക്ഷകളടക്കമുള്ളവയ്ക്കായി 9 -12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് നേരിട്ട് സ്കൂളുകളിൽ എത്തുന്നതിന് അനുമതിയുണ്ട്. താഴ്ന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് സ്കൂളുകളിൽ നേരിട്ടെത്തി പഠിക്കാൻ സൗകര്യമുള്ളത്. ഇത് ആവശ്യമെങ്കിൽ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ഇതുപ്രകാരം വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് മിക്ക സ്കൂളുകളിലും നേരിട്ടെത്തയിരുന്നത്.
Comments