ദോഹ: കൊടുങ്ങല്ലൂർ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി മലയാളി ഓർഗനൈസേഷൻ (PMO) പ്രസിഡണ്ടുമായിരുന്ന സുഹൈൽ(52) ഖത്തറിൽ മരിച്ചു. വിവിധ പ്രവാസി സംഘടനകളിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവ പ്രവർത്തനം നടത്തിയിരുന്ന സുഹൈലിന് ഖത്തറില്‍ വിപുലമായ സുഹൃദ് വലയമുണ്ട്. അൽ ഖോറിലെ താമസസ്ഥലത്തു ഹൃദയാഘാതം മൂലമായിരുന്നു മരണമെന്നാണ് വിവരം. സീഷോർ കമ്പനിയിൽ പിആര്‍ഒ ആയിരുന്നു. കുടുംബം നാട്ടിലാണ്. ഭാര്യ റൈഹാനത്ത്. മക്കള്‍ സുഹാന്, വിധാന്‍, നിദ. കോവിഡ് മൂലം കഷ്ട്ടപ്പെട്ട ഒട്ടേറെ പേർക്ക് സഹായം നൽകാൻ സുഹൈല്‍ സ്തുത്യര്‍ഹമായ ഇടപെടലാണ് നടത്തിയതെന്ന് പ്രവാസി മലയാളി ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സിദ്ദിഖ് ചെറുവല്ലൂരും മുഖ്യരക്ഷാധികാരി അബ്ദുൽ റൗഫ് കൊണ്ടോട്ടിയും പറഞ്ഞു.
Comments