മനാമ : ഓഗസ്റ്റ് രണ്ടാം വാരം മുതൽ ആരംഭിച്ച കൊറോണ വാക്സിൻ പരീക്ഷണത്തിൽ 6000 പേരെ പങ്കെടുപ്പിച്ചു ലക്ഷ്യം പൂർത്തികരിച്ചു . എന്നാൽ കൂടുതൽ ആളുകൾ പരീക്ഷണത്തിന്റെ ഭാഗമാകാൻ മുന്നോട്ടു വന്നിട്ടുള്ളതിനാൽ പരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് . വാക്സിൻ സ്വീകരിച്ച എല്ലാ ആളുകളുടെയും ആരോഗ്യ നില ആദ്യ ഘട്ടം മുതൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു . എന്നാൽ വാക്സിൻ സ്വീകരിച്ച ആർക്കും ആരോഗ്യ പ്രശ്നങ്ങൾ ഒന്നും കണ്ടില്ല എന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
വാക്സിൻ പരീക്ഷണത്തിന് ഭാഗമാകാൻ സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് മുന്നോട്ടുവന്നത് . ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉൾപ്പടെ നിരവധി ക്യാബിനറ്റ് മന്ത്രിമാരും വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായി . രാജ്യതാല്പര്യം മുന്നിൽ കണ്ടു വാക്സിൻ പരീക്ഷണത്തിനായി മുന്നോട്ടു വന്ന ആളുകളെയും ആരോഗ്യ പ്രവർത്തകരെയും ബഹ്റൈൻ ആരോഗ്യ മന്ത്രി ഫൈഖ ബിന്ദ് അൽ സലേഹ അഭിനന്ദിച്ചു .
Comments