മനാമ : വയറു വേദയുമായി ആശുപത്രയിൽ വന്ന കുട്ടിയെ ഡോക്ടർ സ്കാനിങ്ങിനു വിധേയമാക്കിയപ്പോൾ കണ്ടത് അൻപതോളം കാന്തകഷ്ണങ്ങളാണ് . ഉടൻ തന്നെ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ കുട്ടിയെ എത്തിക്കുകയും അടിയന്തര ശത്രക്രിയ ചെയ്തു മുഴുവൻ കാന്തങ്ങളും പുറത്തെടുക്കുകയായിരുന്നു .
ബി ഡി എഫ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ് പീഡിയാട്രിക് സർജൻ ക്യാപ്റ്റൻ ഡോ . അബ്ദുൽ റഹ്മാൻ ഇബ്രാഹിം അൽ ഷാഫി യുടെ മേൽനോട്ടത്തിൽ ആണ് സർജറി നടന്നത് . കളിപ്പാട്ടങ്ങളിൽ കാണപ്പെടുന്ന കാന്തങ്ങളാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത് . ദിവസങ്ങൾക്കു മുൻപ് പത്തു മാസം പ്രായമായ കുട്ടിയുടെ വയറിൽ നിന്നും ഇത്തരം കാന്തങ്ങൾ നീക്കം ചെയ്തിരുന്നു .
Comments