ലോകം, കോറോണയുടെ പിടിയിലമർന്നു കൊണ്ടിരിക്കുമ്പോൾ, സാങ്കൽപ്പിക ഒത്തുചേരലുകളുടെ പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ്, “കൊറോണക്കാലത്തെ സൗഹൃദ വീഥികൾ ” എന്ന പേരിൽ, കൊറോണ ബോധവൽക്കരണം കൂടി ലക്ഷ്യമിടുന്ന തരത്തിൽ സാങ്കൽപ്പിക ഒത്തുചേരൽ ആവിഷ്കരിക്കാൻ തൃശൂർ മണ്ണുത്തി ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിലെ 1992 ലെ എസ്.എൽ.സി.സി ബാച്ചിലെ വിദ്യാർത്ഥികൾ തീരുമാനിക്കുന്നത്. സ്കൂളിൽ സഹപാഠികളായിരുന്നവരിൽ ഏറെക്കുറെ മുഴുവൻ പേരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.ഇവരിൽ ഭൂരിഭാഗം പേരും പ്രവാസികളാണ്.
കൊറോണയ്ക്കെതിരായ പോരാട്ടത്തിനുതകുന്ന അറിവുകളും ആശയങ്ങളും ഓരോ പൂർവ വിദ്യാർത്ഥിയും ഉദ്ബോധിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ ചിത്രീകരണം നിർവഹിക്കപ്പെട്ടിട്ടുള്ളത്. ദൃശ്യസംയോജനത്തിനായി ഒരു എഡിറ്ററുടെ സേവനം തേടിയതൊഴികെ, ഈ ദൃശ്യാവിഷ്കാരത്തിന്റെ ആശയവും സംഭാഷണങ്ങളും അവതരണവുമെല്ലാം ഈ സുഹൃത്തുക്കൾ തന്നെയായിരുന്നു.
Comments