റിയാദ് : കേരളത്തിൽ നിരവധി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രവാസികളുടെ കൂട്ടായ്മയായ വെൽസോൺ വെൽനെസ്സ് എൽഎൽപി.
കേരളത്തിലെ ആദ്യത്തെ വെൽനെസ്സ് ഓറിയന്റഡ് ഓൺലൈൻ പ്ലാറ്റഫോം ആയ വെൽസോൺ വെൽനെസ്സ് എൽഎൽപി ഭാരതീയ ഗ്രാമവികാസ സങ്കല്പം യാഥാർഥ്യമാക്കുന്നതിനും, അതിലൂടെ ഉപഭോഗ്താകൾക്കു ആരോഗ്യത്തിനു ഹിതകരമായ ഭക്ഷ്യവസ്തുകളും മറ്റു ഗാർഹിക ഉപയോഗ സാധന സാമഗ്രികളും ന്യായമായ വിലയിൽ അവരവരാഗ്രഹിക്കുന്ന സ്ഥലത്തു എത്തിക്കുന്നതിനും വേണ്ടി രൂപീകരിക്കപ്പെട്ട ഒരു സംരംഭം ആണ്. സ്വാശ്രയഭാരതം എന്ന മഹത്തായ സ്വപ്ന സാക്ഷാത്കാരത്തിന് വെൽസോൺ എന്ന അതിനൂതനമായ ഓൺലൈൻ സംരംഭം അവസരം നൽകുന്നത്.
ഈ പദ്ധതിയുടെ ഭാഗമാകാൻ കേരളത്തിൽ എല്ലായിടത്തും സ്റ്റോക്കിസ്റ്റുകൾ, ഗ്രോവേഴ്സ്, ഡെലിവറി പേർസൺ എന്നിവരെ ഉടൻ ആവശ്യമുണ്ട്. താല്പര്യമുള്ളവർ www.wellzone.in എന്ന വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
1. സറ്റോക്കിസ്റ്റുകൾ : കുറഞ്ഞത് മൂന്നോ അതിൽ കൂടുതലോ പഞ്ചായത്തുകൾ ഏറ്റടുത്തു പ്രവർത്തിക്കാൻ തയ്യാറാവണം
2. ഗ്രോവേഴ്സ് : പ്രകൃതിദത്തമായ കൃഷിയിലൂടെ പച്ചക്കറികൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, മറ്റ് എല്ലാ ഗാർഹിക വസ്തുക്കൾ വീടുകളിലോ ചെറുകിട വ്യവസായ സംഭരംഭമായോ നിർമ്മിച്ച് നല്കുന്നവരോ വിതരണം ചെയ്യുന്നവരോ ആയിരിക്കണം
3. ഡെലിവറി പേർസൺ : ഓട്ടോറിക്ഷതുടങ്ങിയ ഇടത്തരം വാഹനങ്ങൾ സ്വന്തമായുള്ളവരും പാർട്ട് ടൈം ആയി ജോലി ചെയ്യാൻ തലര്യമുള്ളവരായിരിക്കണം. ഓരോ പഞ്ചായത്ത് സ്റ്റോക്കിസ്റ്റിന്റെ കീഴിലും കുറഞ്ഞത് 5 പേരെ വീതം ആണ് ആവശ്യമുള്ളത്.
Comments