റിയാദ്: മികച്ച സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന വെക്തികള്‍ക്കും സംഘടനകൾക്കും വേണ്ടി ഗള്‍ഫ് മലയാളി ഫെഡറേഷന് ഏർപ്പെടുത്തിയ ഡോ. എ.പി.ജെ അബ്ദുല്‍ കലാം പുരസ്കാരം റിയാദ് ഹെല്പ് ഡസ്കിന് സമ്മാനിച്ചു.
കൊറോണ പടർന്നു പിടിച്ച സമയത്ത് രാപകൽ വിത്യാസമില്ലാതെ കൊറോണ ബാധിച്ചവരെ ആശുപത്രികളില്‍ എത്തിച്ചും ഭക്ഷണവും മരുന്നും വീടുകളില്‍ എത്തിച്ച് നൽകിയും നടത്തിയ സമാനതകളില്ലാത്ത പ്രവര്‍ത്തനം കണക്കിലെടുത്താണ് പുരസ്കാരം സമ്മാനിച്ചത്.
സൗദിഅറേബ്യയുടെ ദേശിയ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക ചടങ്ങില്‍ . റിയാദ് ഹെല്പ് ഡസ്ക് കൂട്ടായ്മയിലെ ഇരുന്നൂറോളം വരുന്ന അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രഥമ പുരസ്കാരദാന ചടങ്ങിൽ അബ്ദുല്‍ അസീസ് പവിത്രം, റാഫി പാങ്ങോട്, ജയന് കൊടുങ്ങല്ലൂര്‍ എന്നിവരും മറ്റു ഭാരവാഹികളും പങ്കെടുത്തു.
Comments