കൊച്ചി: ലോക്ക് ഡൗൺ കാലത്ത് കൃഷിക്കാരന്റെ വേഷവുമായി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. എന്നാൽ ഈ വേഷം തിരശീലയ്ക്കു പുറത്തായിരുന്നുവെന്നു മാത്രം.കലൂര്‍ എളമക്കരയിലെ തന്റെ വീടിനോട് ചേര്‍ന്നാണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണങ്ങള്‍.
കൃഷിയിടത്തിലേക്കിറങ്ങി നൂറുമേനി വിളയിച്ചതിന്റെ ചിത്രങ്ങൾ സൂപ്പർതാരം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ജൈവവളം മാത്രമിട്ടാണ് കൃഷി ചെയ്തത്. മെട്രോ നഗരത്തിലെ താരത്തിന്റെ കൃഷി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. അഭിനയം മാത്രമല്ല കൃഷിയും തനിക്ക് വഴങ്ങുമെന്നാണ് മോഹൻലാൽ ഇതിലൂടെ പങ്കുവെയ്ക്കുന്നത്. ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയതു മുതലാണ് താരം കൃഷിയിലേക്കിറങ്ങിയത്.
നടന്റെ കർഷക വേഷം കണ്ട് നിരവധി ആരാധകരാണ് ട്വിറ്ററിൽ കമൻറുമായെത്തുന്നത്. അവരോടെല്ലാം തമാശയോടെ താരം മറുപടിയും നൽകുന്നുണ്ട്.
Comments