യു.എ.ഇ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം സെപ്റ്റംബർ 25 മുതൽ നിലവിൽ വരും. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയ 2020 – ലെ ഫെഡറൽ നിയമം ആറ് പ്രകാരമാണിത്. ഇതുപ്രകാരം സ്വകാര്യ മേഖലകളിൽ ഒരേ തസ്തികയിൽ ഒരേ തരം ജോലികൾ ചെയ്യുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം നൽകണം. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് 1980-ലെ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനും ഇതിലൂടെ കഴിയും. തൊഴിൽ സ്ഥലങ്ങളിലെ ലിംഗ സമത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പുരോഗമനപരമായ നിരവധി തീരുമാനങ്ങളാണ് യു.എ.ഇ ഭരണനേതൃത്വം കൈക്കൊണ്ടുവരുന്നത്.
Comments