കോറോണക്കാലത്ത് വരകളുടെ ലോകത്താണ് ശരൺ ശശികുമാർ എന്ന മിടുക്കൻ.കഴിഞ്ഞ അഞ്ചര മാസം കൊണ്ട് ബന്ധുക്കളുടെയും സുഹൃത്തക്കളുടേതുമായി വരച്ച് തീർത്തത് 70 ലേറെ ഛായാചിത്രങ്ങളാണ്.ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ ഒൻപതാം തരം വിദ്യർത്ഥിയായ ശരണിന്റെ ആരാധനപാത്രങ്ങളായ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി സുരേഷ് ഗോപി, മെസ്സി തുടങ്ങിയവരുടേയും ചിത്രങ്ങളും ഇതിൽ ഉൾപ്പെടെയും.മാർക്കർ ,പെൻസിൽ കളർ പെൻസിൽ തുടങ്ങിയവ ഉപയോഗിച്ചാണ് ചിത്രരചന.വളരെ കുറച്ചെണ്ണം മാത്രം കാപ്പി പൊടി ഉപയോഗിച്ചുള്ളതാണ്.
ക്യാരിക്കേച്ചറിലും തുടക്കം കുറിച്ചിട്ടുണ്ട് ശരൺ. അധ്യാപകനായ കൃഷ്ണാനന്ദിന്റെ ശിക്ഷണത്തിലാണ് ശരൺ ചിത്രകല അഭ്യസിക്കുന്നത്.ചിത്രകാരൻ മാത്രമല്ല ശരൺ മനോഹരമായി കീ ബോർഡ് വായിക്കുകയും ചെയ്യും.മാതാപിതാക്കളായ ശശികുമാറും ബിന്ദുവും സഹോദരൻ ശരത്തും ശരണിന് പ്രോത്സാഹനവും പിന്തുണയുമായി ഒപ്പമുണ്ട് .കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ചിത്രങ്ങൾ വരച്ചതിനുള്ള റെക്കോർഡിനായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ അപേക്ഷ സമർപ്പിച്ചു കാത്തിരിപ്പിലാണ് ഈ കൊച്ച് മിടുക്കൻ,
Comments