മൂടൽ മഞ്ഞുള്ള സമയങ്ങളിൽ അബുദാബി നിരത്തുകളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി. ദൂരക്കാഴ്ച കുറയുന്നതും മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നതിനാലാണിത്. നഗര പരിധിക്കുള്ളിലും പുറത്തും വിലക്ക് ബാധകമാണ്. ഇത് ലംഘിക്കുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അബുദാബി പോലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Comments