ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേയ്ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 1,124 പേര് മരിച്ചു.
രാജ്യത്ത് ഇതുവരെ 59,92,533 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍, ഇതില്‍ 10 ലക്ഷത്തില്‍ താഴെ രോഗികള്‍ മാത്രമാണ് ചികിത്സയിലുള്ളത്. 9,56,402 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.
അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 49,41,628 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 94,503 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
Comments