മനാമ. സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 67-ാം ജന്മദിനം, MASS ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സാധന ദിനമായും സേവന ദിനമായും ആഘോഷിച്ചു . നിരുപമ സ്നേഹത്തിന്റെയും, നിസ്വാർത്ഥ സേവനത്തിന്റെയും സന്ദേശവുമായി മറ്റൊരു അമൃതവർഷം പെയ്തിറങ്ങുകയാണ്.തനിക്ക് ഒരു ജന്മദിനമുണ്ടെന്നോ, അത് ആഘോഷിക്കണമെന്നോ അമ്മ ഒരിക്കലും ചിന്തിക്കുന്നില്ല. എങ്കിലും നമ്മൾ അമ്മയുടെ മക്കളെ സംബന്ധിച്ചിടത്തോളം, അമ്മ, അവിടുത്തെ ജന്മം കൊണ്ട് നമ്മെ അനുഗ്രഹിച്ച ഈ ദിവസം വളരെയേറെ പ്രധാനപ്പെട്ടതാണ്.
ലോകം ദുർഘട സന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, ലോകശാന്തിയ്ക്കായുള്ള പ്രാർത്ഥനയ്ക്കായി ഇത്തവണത്തെ അമ്മയുടെ ജന്മദിനം മാറ്റിവയ്ക്കുകയാണ്. പ്രകൃതീ മാതാവിനോട് ക്ഷമയാചിച്ചുകൊണ്ടും, സമസ്ത ജീവരാശികളുടെയും ക്ഷേമത്തിനായി പ്രാർഥിച്ചുകൊണ്ടും ഈ ‘അമൃതവർഷ’ത്തെ നമുക്ക് പുനരർപ്പണം ചെയ്യാം. “ഒരു ലോകം, ഒരു പ്രാർത്ഥന” എന്ന പേരിൽ നമ്മുടെ സ്വന്തം വീടുകളിൽ, അമ്മയുടെ ജന്മദിനം രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പ്രാർത്ഥനയോടെ നടന്നു.
സൽമാബാദിൽ ഉളള ഒരു വർക്കിംഗ് സൈറ്റിൽ 200 ഓളം തൊഴിലാളികൾക്ക് ഉച്ചഭക്ഷണവും പഴം, വെള്ളം, ഫെയ്സ് മാസ്കുകൾ, ഹാൻഡ് സാനിറ്റൈസർ എന്നിവ കൊടുത്തു. മാതാ അമൃതാന്ദമയി സേവാസമിതി ബഹ്റൈൻ കോർഡിനേറ്റർ ശ്രീ സുധീർ തിരുനിലത്ത് നേതൃത്വം വഹിച്ചു. കൂടാതെ ശ്രീ കൃഷ്ണകുമാർ, Dr.മനോജ്, സതീഷ്, പവിത്രൻനീലേശ്വരം, ശരത് കുമാർ, സന്തോഷ്, ജയൻ, സുനീഷ്, ഷിജു എന്നിവർ പങ്കെടുത്തു.
Comments