ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചത് 234 പേര്‍ക്ക്. 257 പേര് രോഗമുക്തരായി. ഇതോടെ ഖത്തറില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,25,084 ഉം ആകെ രോഗമുക്തര്‍ 1,21,995 ഉം ആയി. പുതിയ രോഗികളില്‍ 19 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. നിലവില്‍ ചികിത്സയിലുള്ളത് 2,875 പേരാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ളത് 450 പേരാണ്. ഇതില്‍ 49 പേരും 24 മണിക്കൂറിനിടെ അഡ്മിറ്റ് ആയവരാണ്. 52 പേര് അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. .7,60,267 പരിശോധനകളാണ് ഇതേവരെ നടത്തിയത്. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments