കുവൈറ്റ് സിറ്റി – ഒ.ഐ.സി.സി സാൽമിയ ഏരിയ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്തദാനം മഹാദാനം എന്ന ആശയവുമായി ഒക്ടോബർ 2 വെള്ളിയാഴ്ച്ച ഗാന്ധിജയന്തി ദിനത്തിൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ ഒരു മണി മുതല്‍ ക്യാന്പ് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ബി.സ് പിള്ള ,ബെക്കൻ ജോസഫ് ,ബിനു മാസ്റ്റർ, മധുകുമാർ മാഹി, ജോമോൻ കോയിക്കര , സാബു പൗലോസ്, ജിയോ മത്തായി, എൽദോ ബാബു, ജോസഫ് കോമ്പാറ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോ വിഡ് പ്രോട്ടോക്കോൾ പരിപൂർണ്ണമായും പാലിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് എന്ന് സംഘാടക സമതി അറിയിച്ചു
Comments