കണ്ണൂർ: തളിപ്പറമ്പിൽ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രയരോത്തെ പ്രകാശ് കുര്യനാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 25 നാണ് സംഭവം.
കേസിലെ ഒന്നാംപ്രതി നെല്ലിപ്പാറ സ്വദേശി ബിജോയ് ഒളിവിലാണ്. കാസർകോട് സ്വദേശിനിയായ യുവതിയെ ഫോൺ വഴി സൗഹൃദം സ്ഥാപിച്ചാണ് പ്രതികൾ കാറിൽ കയറ്റികൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയത്. ഭർത്താവിന്റെ വീട്ടിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ അറസ്റ്റിലായത്.
Comments