റായ്പൂർ : ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരനെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ പെഡപാൽ -പിഡിയ വന പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്.
പ്രദേശത്ത് ഇന്ന് പുലർച്ചെയോടൊണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വനത്തിനുള്ളിൽ കമ്മ്യൂണിസ്റ്റ് ഭീകരർ പതിയിരിക്കുന്നതായി സുരക്ഷാ സേന ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
പരിശോധനയ്ക്കായി എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു നിന്നതായാണ് വിവരം. ഏറ്റുമുട്ടലിന് ശേഷം നടത്തിയ തെരച്ചിലിലാണ് കമ്മ്യൂണിസ്റ്റ് ഭീകരന്റെ മൃതദേഹം ലഭിച്ചത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Comments