ശ്രീനഗർ : ലഡാക്കിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിൽ 5.1 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ലഡാക്കിൽ നിന്നും 78 കിലോ മീറ്റർ കിഴക്ക് മാറി 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ശക്തമായ ഭൂചലനമാണ് ലഡാക്കിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും സമാനമായ രീതിയിൽ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
Comments