തിരുവനന്തപുരം : നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർക്ക് കൊറോണ. 11 ജീവനക്കാർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ജീവനക്കാർക്ക് രോഗം ബാധിച്ച സാഹചര്യത്തിൽ ഡിപ്പോ അടച്ചിടും.
രണ്ട് ദിവസത്തേയ്ക്കാണ് ഡിപ്പോ അടച്ചിടുക. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ടിപ്പോ വീണ്ടും തുറന്ന് പ്രവർത്തിയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററും ഉൾപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശ പ്രകാരം അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റ് ജീവനക്കാർ നിരീക്ഷണത്തിൽ പോയി.
അതേസമയം ജില്ലയിൽ കൊറോണ വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ദിനം പ്രതി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഭരണകൂടം ആലോചിക്കുന്നത്.
Comments