കോയമ്പത്തൂർ: പത്താംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ക്യാമറയിൽ പകർത്തിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.
പതിനൊന്നം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പതിനൊന്നാം ക്ലാസിലും, ഒൻപതാം ക്ലാസിലും പഠിക്കുന്ന രണ്ടു പേരാണ് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. തുടർന്ന് പീഡന ദൃശ്യങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
പതിനെട്ട് വയസ്സിന് താഴെയാണ് അറസ്റ്റിലായ വിദ്യാർത്ഥികളുടെ പ്രായം. പോക്സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ വർഷങ്ങൾക്ക് മുൻപ് മരിച്ചതാണെന്നും പോലീസ് പറഞ്ഞു.
Comments