തിരുവനന്തപുരം: യൂട്യൂർ വിജയ് പി നായർ കസ്റ്റഡിയിൽ. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ പരാമർശം നടത്തിയ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തതിനാണ് വിജയ് പി നായർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസ്.
കഴിഞ്ഞ ദിവസം യൂട്യൂബ് വീഡിയോയിൽ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടുന്ന സംഘം വിജയ് പി നായരെ കയ്യേറ്റം ചെയ്യുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. വിജയ് പി നായർ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു ആക്രമണം. പൊലീസിൽ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രമണമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
സംഭവത്തിൽ ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. മോഷണക്കുറ്റം ചുമത്തിയായിരുന്നു കേസ്.
Comments