തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 4,538 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയെ തുടർന്ന് 20 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരാഴ്ച്ചക്കിടെ കൊറോണ കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിൽ 3,997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 249 ഉറവിടം അറിയാത്ത കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 67 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
3,847 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത്. 57,879 പേർ ചികിത്സയിലുണ്ട്. ഇതുവരെ 1,79,922 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
രോഗബാധ വര്‍ധിച്ചതിനൊപ്പം മരണ നിരക്കും വര്‍ധിക്കുകയാണ്. രോഗവ്യാപനം കുറഞ്ഞാലെ മരണം കുറയ്ക്കാനാകൂവെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
Comments