തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി ശക്തമാക്കും. മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. കടകളിൽ ആളുകൾ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കിൽ കട ഉടമയ്ക്കെതിരെ നടപടി എടുക്കും. കട അടച്ചിടുകയും ചെയ്യും.
കടയ്ക്ക് അകത്ത് നിൽക്കാവുന്നതിലും കൂടുതൽ പേരുണ്ടെങ്കിൽ പുറത്ത് ക്യൂവായി നിൽക്കണം. ഇത് നടപ്പിലാക്കിയില്ലെങ്കിൽ കട ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും. കല്ല്യാണങ്ങളിൽ 50 പേർക്ക് പങ്കെടുക്കാം.
ശവസംസ്കാര ചടങ്ങിന് 20 പേർക്കാണ് പങ്കെടുക്കാൻ അനുമതി. ഇതിൽ കൂടുതൽ പേർ പങ്കെടുക്കുകയാണെങ്കിൽ കർശന നടപടി ഉണ്ടാകും. ആൾക്കൂട്ടങ്ങൾ പലതരത്തിൽ പ്രയാസമുണ്ടാക്കുന്നുവെന്നും ഇതാണ് രോഗ വ്യാപനത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കർശന നടപടികളിലേക്ക് കടക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments