ധീരതയ്ക്കുള്ള പുരസ്കാരം ലഭിക്കുന്നത് സാധാരണമാണ്. ധീരമായ പ്രവര്‍ത്തികള്‍ക്കാണ് ഇത്തരത്തിലുള്ള പുരസ്കാരങ്ങള്‍ ലഭിക്കുന്നത്. ധീരതയ്ക്കുള്ള പുരസ്കാരം നേടിയവരെ കുറിച്ച് നമ്മള് ഒരുപാട് കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇതൊന്നുമല്ല കാര്യം ഇവിടെ ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നത് ഒരു എലിയ്ക്കാണ്. കേള്‍ക്കുമ്പോള്‍ ഒരു നിമിഷമെങ്കിലും നമ്മുക്ക് അതിശയവും അമ്പരപ്പുമെല്ലാം തോന്നിയേക്കാം എന്നാല്‍ ഇത് നടന്ന സംഭവം തന്നെ. കംബോഡിയ എന്ന രാജ്യത്താണ് ധീരതയ്ക്കുള്ള ഗോള്‍ഡ് മെഡല്‍ നേടിയ ഒരു എലി സ്വന്തമാക്കിയത്. ബ്രിട്ടീഷ് ചാരിറ്റി സിവിലിയന്‍ അവാര്‍ഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മഗാവ എന്നാണ് ഈ സൂപ്പര്‍താരത്തിന്റെ പേര്.
ആളൊരു എലിയാണെങ്കിലും തന്റെ കഴിവില്‍ മഗാവ ആളൊരു പുലി തന്നെയാണ്. കംബോഡിയയില്‍ ഭൂമിയ്ക്കടിയില്‍ ഇനിയും പൊട്ടിത്തെറിക്കാത്ത ലാന്‍ഡ് മൈനുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എലിയാണ് മഗാവ. ഇതിലൂടെ ഒരുപാടു പേരുടെ ജീവനാണ് സംരക്ഷിക്കപ്പെടുന്നത്. അതിനാലാണ് മഗാവയ്ക്ക് ധീരതയ്ക്കുള്ള പുരസ്കാരം നല്‍കിയത്. കംബോഡിയിലെ ലാന്ഡ്മൈന് ഡിറ്റക്ഷന്‍ റാറ്റാണ് മഗാവ. ചെറുപ്പം മുതല്‍ തന്നെ ഇതില്‍ പരിശീലനം നേടി ടെസ്റ്റുകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച ശേഷമാണ് മഗാവ തന്റെ ജോലിയില്‍ പ്രവേശിച്ചത്. മഗാവയുടെ സഹപ്രവര്‍ത്തകരെല്ലാം മനുഷ്യരാണ്.
എന്നാല്‍ അവര്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ അര്‍പ്പണ ബോധത്തോടെയും ഉത്തരവാദിത്വത്തോടേയമാണ് മഗാവ തന്റെ ചെയ്യുന്നത് എന്ന കാര്യം ഏറെ കൗതുകപ്പെടുത്തുന്ന ഒന്നാണ്. ലാന്ഡ്മൈന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ മഗാവ കൃത്യമായ സിഗ്നല്‍ നല്‍കും. ഇരുപത് ഫുട്ബോള്‍ ഫീല്‍ഡുകള്‍ക്ക് തുല്യമായുളള 1.41 ലക്ഷം ചതുരശ്ര മീറ്ററിലധികം സ്ഥലത്തെ മൈനുകള്‍ കണ്ടെത്താന്‍ സഹായിച്ചിട്ടുളള മഗാവ ഇതുവരെ മുപ്പത്തി ഒന്‍പത് ലാന്ഡ്മൈനുകള് കണ്ടെത്തിയിട്ടുണ്ട്. ഏഴു വര്‍ഷമായി ഈ കുഞ്ഞുതാരം ഇവരോടൊപ്പമുണ്ട്
Comments