യുഎഇയിൽ 626 പേർക്ക് കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 76,888 ത്തിലേറെ പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്. 918 പേർ കൂടി സുഖംപ്രാപിച്ചു.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 9 2,095 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 79,676 ഉം ആയി.ഒരാൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 413 . രാജ്യത്ത് ഇതുവരെ 95 ലക്ഷത്തിലേറെ പേർക്ക് രോഗ പരിശോധന നടത്തിതായി അധികൃതർ പറഞ്ഞു.അബുദാബിയിലേക്ക് വരുന്ന സന്ദർശകരും താമസക്കാരും യു.എ.ഇയിലെത്തിയ തീയതി വ്യക്തമാക്കണമെന്ന് അടിയന്തര ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. അതിർത്തികളും തുറമുഖവുമടക്കം അബുദാബിയിലേക്ക് പ്രവേശിക്കുന്ന എല്ലാ ചെക് പോയിന്റുകളിലും ഈ വിവരം നൽകണം. വകുപ്പ് സാമൂഹ്യമാധ്യങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര യാത്രികർ ക്വാറന്റീൻ നടപടിക്രമങ്ങൾ അടക്കമുള്ളവ കർശനമായി പാലിക്കാൻ തയ്യാറാവണമെന്നും വകുപ്പ് വ്യക്തമാക്കി. മെയ് മുതലാണ് അബുദാബിയിൽ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയത്. വിദേശത്തുനിന്നും അബുദാബിയിലെത്തുന്നവർ 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കണം. ഇവ ലംഘിക്കുന്നവർക്ക് പിഴയടക്കമുള്ള ശിക്ഷകളാണ് ലഭിക്കുക.
Comments