മനാമ: ബഹ്റൈനിലെ അനധികൃത ടാക്സികള്‍ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുമെന്ന് സൂചന. എം.പിമാരും മുന്‍സിപ്പല്‍ കൗണ്‍സില്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ നടപടിയാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു കഴിഞ്ഞതായി ബഹ്റിനിലെ പ്രമുഖ മാധ്യമം ജിഡിഎൻ റിപ്പോർട്ട് ചെയ്തിരുന്നു ബഹ്റൈനില്‍ നിരവധി പ്രവാസികള്‍ അനധികൃതമായി ടാക്സി ഓടിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കൊറോണ പശ്ചാത്തലത്തില്‍ ഇത്തരം ടാക്സികൾ സുരക്ഷാ ഭീഷണി ആണെന്നാണ് റിപോർട്ടുകൾ വരുന്നത് .
അനധികൃത ടാക്സി ഡ്രൈവര്‍മാര്‍ നിരക്ക് കുറച്ച് യാത്രക്കാരെ കൊണ്ടുപോകുന്നത് തങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നു എന്ന് കാണിച്ച് ടാക്സി ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ പാര്‍ലമെന്റില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments