റിയാദ് : കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ സൗദിഅറേബ്യയിലെ ചാപ്റ്റർ കമ്മിറ്റി നിലവിൽ വന്നു. സൗദി ചാപ്റ്ററിന്റെ ഔപചാരിക ഉദ്ഘാടനം മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ്ജ് നിര്വഹിച്ചു. വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ എം.എം. നഈം അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ രജിസ്ട്രാർ എം.സേതുമാധവൻ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. താഹ കൊല്ലേത്ത്, വി.കെ.റഊഫ്, ഡോ.മുബാറക്ക് സാനി, കെ.പി.എം.സാദിഖ്, നന്ദിനി മോഹന്, കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവർ സംസാരിച്ചു.
എം.എം.നഈം (പ്രസിഡൻറ്), താഹ കൊല്ലേത്ത് (സെക്രട്ടറി), ഷിബു തിരുവനന്തപുരം (കൺവീനർ), ഡോ.മുബാറക്ക് സാനി (വിദഗ്ധ സമിതി ചെയർമാൻ), മാത്യു തോമസ് നെല്ലുവേലിൽ (വൈസ് പ്രസിഡൻറ്), നൗഷാദ് കോർമത്ത് ( ജോയിൻറ് സെക്രട്ടറി), രശ്മി.ആർ, ഡോ.രമേശ് മൂച്ചിക്കൽ, റഫീഖ് പത്തനാപുരം, ഉബൈസ് മുസ്തഫ, ജിതേഷ് പട്ടുവം, റഷീദ് ചന്ദ്രാപ്പിന്നി (മേഖലാ കോ-ഓർഡിനേറ്റർമാർ), നന്ദിനി മോഹൻ, ഷാഹിദ ഷാനവാസ്, സീബ കൂവോട് (വിദഗ്ധ സമിതി അംഗങ്ങൾ), സുനിൽ സുകുമാരൻ, സക്കീർ താമരത്ത്, ഷാനവാസ് എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രവാസി മലയാളി കുട്ടികൾക്കുള്ള മാതൃഭാഷാ പഠന കോഴ്സുകളും ഓൺലൈൻ ക്ളാസുകളും വിവിധ സാംസ്ക്കാരിക -ഭാഷാ പ്രവർത്തനങ്ങളുമാണ് മുഖ്യമായും മലയാളം മിഷൻ നടത്തുന്നത്. കണിക്കൊന്ന (സർട്ടിഫിക്കറ്റ്), സൂര്യകാന്തി (ഡിപ്ലോമ), ആമ്പൽ (ഹയർ ഡിപ്ലോമ), നീലക്കുറിഞ്ഞി (സീനിയർ ഹയർ ഡിപ്ലോമ) എന്നീ നാല് സൗജന്യ മാതൃഭാഷാ കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്. ഈ സർക്കാർ അംഗീകൃത കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ്സിന് തത്തുല്യമായ നിലവാരത്തിലേക്ക് എത്തിച്ചേരാൻ കഴിയും.
Comments