കുവൈറ്റ് സിറ്റി – സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 127-മത് വാർഷികത്തോട് അനുബന്ധിച്ചു വിവേകാനന്ദ ആശയ പ്രചാരണത്തിൽ വ്യാപൃതരായിരിട്ടുള്ള കന്യാകുമാരി വിവേകാനന്ദ കേന്ദ്രവും കൗമാരക്കാരായ കുട്ടികളുടെ സർവ്വതോൻമുഖമായ വികാസം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന യുവ ഫോർ ഇന്ത്യയും സംയുക്തമായി വിവേകായനം 2020 എന്ന പേരിൽ പ്രശ്നോത്തരി പരമ്പര സംഘടിപ്പിച്ചു. 6 ഘട്ടങ്ങളായി നടന്ന പ്രശ്നോത്തരി പരമ്പരയിൽ കുവൈറ്റിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമടക്കം നിരവധി കുട്ടികള്‍ പങ്കെടുത്തു. പ്രശ്നോത്തരിയിൽ പങ്കെടുത്തവർക്ക് വിവേകാനന്ദ കേന്ദ്രം പ്രശംസാ പത്രം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments