തൃശൂർ: ജില്ലയിൽ വൻ കഞ്ചാവ് വേട്ട പോലീസ് പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പോലീസ് പിടികൂടി.തിരുവവനന്തപുരം സ്വദേശികളായ ജാഫർ ഖാൻ, റിയാസ്, ഷമീർ, സുമി എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
കാറിന്റെ ബോണറ്റിൽ വെച്ച് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ശ്രമിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തൃശൂർ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്നാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. പ്രതികളെ പോലീസ് ചോദ്യം ചെയ്യ്തു വരികയാണ്. ഇതിനു ശേഷം മാത്രമെ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
Comments