കൊല്ലം: ഉത്ര വധക്കേസിൽ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സൂരജിന്റെ അമ്മ രേണുക സഹോദരി സൂര്യ എന്നിവർക്കാണ് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാംപ്രതിയായ സൂരജിന്റെ അച്ഛൻ സുരേന്ദ്രന് നേരത്തെ ജാമ്യം കിട്ടിയത് കണക്കിലെടുത്താണ് ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടു ആൾ ജാമ്യവുമാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ വ്യവസ്ഥ. ഇതിനു പുറമെ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ മെയ് ആറിനാണ് ഉത്ര പാമ്പു കടിയേറ്റ് മരിച്ചത്. ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ടു വന്നു കടിപ്പിക്കുകയായിരുന്നു. ഉത്രയെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നായിരുന്നു രേണുകയ്ക്കും , സൂര്യക്കും എതിരെയുള്ള കേസ്.
Comments