ശ്രീനഗർ: ജമ്മുകശ്മീരിലെ അവന്തിപ്പോരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ലക്ഷർ ഇ ത്വയ്ബ ഓപ്പറേഷണൽ കമാൻഡർ അജിയാസ് അഹമ്മദ് റെഷിയടക്കം രണ്ടു പേരെ സുരക്ഷാസേന വധിച്ചു.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഭീകകരെ സുരക്ഷാസേന വധിച്ചത്.
2016 മുതൽ അജിയാസ് അഹമ്മദ് ഭീകര പ്രവർത്തനം ആരംഭിച്ചിരുന്നു. ഇയാൾ ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നതായും സുരക്ഷാസേന വ്യക്തമാക്കി.
Comments