ന്യൂഡല്‍ഹി: പാകിസ്താനെതിരെ ഗില്‍ഗിത് ബാല്ട്ടിസ്ഥാന് വിഷയത്തില്‍ ഇന്ത്യ. വിദേശകാര്യമന്ത്രാലയമാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. പാകിസ്താന്റെ ഔദ്യോഗിക ഭാഗമല്ലാത്ത അധിനിവേശ മേഖലകളെല്ലാം ഇന്ത്യയുടെ ഭാഗമാണെന്നും തെരഞ്ഞെടുപ്പ് നടത്താന്‍ പാകിസ്താന് യാതൊരു അധികാരവുമില്ലെന്നും ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു. പ്രദേശത്തെ ജനങ്ങള്‍ ഇമ്രാന് ഖാനെതിരേ പ്രക്ഷോഭത്തിലാണ്. പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ പ്രദേശത്തെ ജനങ്ങള്‍ പ്രക്ഷോഭം ശക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചത്. നവംബര്‍ 15-ാം തീയതി തെരഞ്ഞെടുപ്പ് നടത്താനാണ് പാകിസ്താന്റെ തീരുമാനം.
‘ ഗില്‍ഗിത് -ബാള്‍ട്ടിസ്താനിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാകിസ്താന്റെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടു. നിയമസഭയിലേക്ക് നവംബര്‍ 15-ാം തീയതിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്താന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഇന്ത്യാ സര്‍ക്കാര്‍ ശക്തമായ വിയോജിപ്പ് അറിയിക്കുകയാണ്. 1947ലെ ജമ്മുകശ്മീര്‍ ലയനത്തിന്റെ ഭാഗമായി നിലവിലെ കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകശ്മീരിനും ലഡാക്കിനുമൊപ്പമാണ് ഗില്‍ഗിത് ബാള്ട്ടിസ്താനെന്നും പാകിസ്താന് മനസ്സിലാക്കണം. ഒരു രേഖയിലും രാജ്യത്തിന്റെ ഭാഗമല്ലാത്ത പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പാകിസ്താന് യാതൊരു അധികാരവുമില്ല.’ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
പാകിസ്താന് പുറപ്പെടുവിച്ചിരിക്കുന്ന ‘ഗില്‍ഗിത്-ബാള്ട്ടിസ്താന് തെരഞ്ഞെടുപ്പ്- ഇടക്കാല സര്‍ക്കാര്‍ ഭേദഗതി നിയമം 2020’ എന്ന രേഖയെ എല്ലാ അര്‍ത്ഥത്തിലും അതീവഗൗരവ ത്തോടേയും തള്ളിക്കളയുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്താന് നടത്തിയിരിക്കുന്ന എല്ലാ അനധികൃത കയ്യേറ്റത്തിനേയും സാധൂകരിക്കാനാണ് തെരഞ്ഞെടുപ്പിലൂടെ ശ്രമിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
Comments