കുവൈറ്റ് സിറ്റി – കുവൈറ്റ് അമീർ ഷെയ്ക്ക് സബാഹ് അൽ അഹമദ് അൽ ജാബീർ വിടവാങ്ങി. 91 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്നു. ആധുനിക കുവൈത്തിന്റെ ശില്പികളിൽ ഒരാളായ അമീർ 40 വർഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈറ്റിന്റെ പതിനഞ്ചാം അമീറായിരുന്നു ഷെയ്ക്ക് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ്. ജൂലായ് 17 നു കുവൈത്തിൽ വെച്ച് അമീർ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിനു ശേഷം തുടർ ചികിൽസക്കായി ജൂലായ് 19 നാണു അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടു പോയത്.
Comments