തിരുവനന്തപുരം : സി.ബി.ഐയെ കയറൂരിവിടില്ലെന്ന് എൽ.ഡി.എഫ്. പിണറായി സർക്കാരിനെതിരായ അന്വേഷണത്തെ എതിര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങളെ തടയുന്നെന്നും എൽ.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് പറഞ്ഞു.
ഏജന്‍സികള്‍ അന്വേഷണം നടത്തുമ്പോള്‍ പലപ്രവര്‍ത്തനങ്ങളും നിലച്ചുപോവുകയാണ്. ഇത് കേരളത്തിന്റെ താല്പര്യങ്ങള്ക്കെതിരാണ്. കേന്ദ്ര ഏജന്‍സികളുടെ ഇങ്ങനെ ഇടപെടുന്നതിനെതിരെ പ്രതിഷേധവും ജനകീയപ്രതിരോധവും സംഘടിപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നീങ്ങുകയാണ്. കേന്ദ്ര ഏജന്‍സികളെ ഇത്തരത്തിൽ അന്വേഷിക്കാൻ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു
Comments