അമൃത കുടുംബം മിഡ്ഡിൽ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ അമൃത വർഷം 67 ആഘോഷ പരിപാടികൾ ഓൺലൈനിൽ സമുചിതമായി ആഘോഷിച്ചു സദ്ഗുരു മാതാ അമൃതാനന്ദമയി ഭക്തരുടെ ഗൾഫിലെ കൂട്ടായ്മയായ അമൃതകുടുംബം സാധാരണയായി ദിവസേനെ നടത്തി വരുന്ന ലോക ശാന്തിക്കായുള്ള ഓൺലൈൻ പ്രാര്ഥനയോട് അനുബന്ധിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത് . UAE, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ, USA, യൂറോപ്പ്, ഇന്ത്യ, സിങ്കപ്പൂർ, എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തിൽ അധികം കുടുംബാംങ്ങൾ ഓൺലൈൻ പരിപാടിയുടെ ഭാഗമായി . ഓൺലൈൻ കൾചറൽ പരിപാടിയിൽ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സംപൂജ്യ സ്വാമി അമൃതസ്വരൂപാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി . പ്രശസ്ത ഗായകരായ ശങ്കർ മഹാദേവൻ, കെ സ് ചിത്ര, മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, തുടങ്ങിയ പ്രമുഖ വ്യക്തികൾ ആശംസകൾ അർപ്പിച്ചു. വിവിധ കലാപരിപാടികളും ചടങ്ങുകളുടെ ഭാഗമായിരുന്നു
Comments