റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 539 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട്
ചെയ്തതോടെ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന എണ്ണത്തിൽ നേരിയ വർധനയുണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
27 മരണങ്ങളും 696 രോഗമുക്തിയും കൂടി പുതിയതായി രാജ്യത്ത് രേഖപ്പെടുത്തി.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 334187 ഉം, വൈറസ് ബാധിച്ചു മരിച്ചവർ 4739 ഉം, പൂർണമായി സുഖം പ്രാപിച്ചവർ 318542 ഉം കടന്നു. നിലവിൽ 10906 പേർ ചികിത്സയിൽ കഴിയുന്നതിൽ 1005 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments