മനാമ: ബഹ്റൈനിലെ പാരമ്പര്യ കരവേലകൾ ലോകത്തിന് പരിചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘മേഡ് ഇൻ ബഹ്റൈൻ’പദ്ധതിക്ക് തുടക്കമായി. ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായാണ് ഇത്തരം സംരംഭത്തിന് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ്ആൻറിക്വിറ്റീസ് ആരംഭം കുറിച്ചത് .
ബഹ്റിന്റെ പരമ്പരാഗത പൈതൃകങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മേഡ് ഇൻ ബഹ്റൈൻ പദ്ധതി പ്രകാരമുള്ള ആദ്യ ഉൽപന്നങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് അതോറിറ്റി പ്രഖ്യാപിച്ചു. ബഹ്റൈനിലെ പാരമ്പര്യ കരകൗശല ഉൽപന്നങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിക്കും., ഇത്തരം പാരമ്പര്യ കരവിരുതുകൾ വരുംതലമുറകളിലും പകർന്നു നൽകുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം.
Comments