ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ് മുക്തിനേടിയത് 239 പേര്. ഇതോടെ ഖത്തറില്‍ ആകെ രോഗമുക്തര്‍ 1,22,448 ആയി.24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 222 പേരിലാണ്. ഇതില്‍ 10 പേര് വിദേശരാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്ക് എത്തിയവരാണ്. ഇതോടെ ആകെ രോഗബാധിതര്‍ 1,25,533 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,871 പേരാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ളത് 431 പേരാണ്. ഇതില്‍ 40 പേരും 24 മണിക്കൂറിനിടെ അഡ്മിറ്റ് ആയവരാണ്. 53 പേര് അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. .7,70,213 പരിശോധനകളാണ് ഇതേവരെ നടത്തിയത്. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments