കോഴിക്കോട് : ജില്ലയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചാലിയം സ്വദേശി മുഹമ്മദ് ഷരീഫിന്റെ മകൻ മുഹമ്മദ് റെസിയാൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയോടെയായിരുന്നു മരണം.
കടുത്ത പനിയെ തുടർന്ന് കുട്ടിയെ ഇന്ന് രാവിലെയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാൽ കുട്ടിയെ അപ്പോൾ തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ അൽപ്പനേരത്തിന് ശേഷം കുട്ടി മരിക്കുകയായിരുന്നു.
അതേസമയം കുട്ടിയ്ക്ക് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. മൃതദേഹം കൊറോണ പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കും.
Comments