മനാമ: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിൻറ നിര്യാണത്തിൽ അനുശോചിച്ച് ബഹ്റൈനിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉത്തരവനുസരിച്ച് റോയൽ കോർട്ട് അമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ജനങ്ങളെയും രാജ്യത്തെയും മാനവ വംശത്തെയും സേവിക്കാൻ ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.അമീറിന്റെ കുടുംബത്തെയും കുവൈത്തിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നതായും സന്ദേശത്തിൽ പറഞ്ഞു.
കുവൈറ്റ് അമീര്‍ ഹിസ് ഹൈനസ് സബാഹ് അല്‍-അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ. അറബ്, ഇസ്ലാമിക് ലോകത്തിന് നഷ്ടമായത് ജ്ഞാനിയായ നേതാവിനെയെന്ന് ബഹ്റൈന്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. കുവൈറ്റിന്റെ പുരോഗതിയുടെ ഓരോ പടവുകളിലും കൈയ്യൊപ്പ് ചാര്‍ത്തിയ ഭരണാധികാരിയായിരുന്നു അമീറെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.
Comments