മുംബൈ: അയോദ്ധ്യയില്‍ തര്‍ക്കമന്ദിരം പൊളിച്ചത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലെന്ന് തെളിഞ്ഞുവെന്നും, ഇത് പ്രതീക്ഷിച്ച വിധിയാണെന്നും ശിവസേന. ഈ വിധിയെ ഞാനും എന്റെ പാര്‍ട്ടിയായ ശിവസേനയും സ്വാഗതം ചെയ്യുകയാണ്. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി കേസില്‍ കുറ്റവിമുക്തരായ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. ഈ വിഷയം ഇനി നമ്മള് മറക്കണം. അന്നത്തെ വിഷയം സാഹചര്യങ്ങളുടെ ഫലമായി സംഭവിച്ചതാണ്. അന്ന് അങ്ങനെ നടന്നില്ലായിരുന്നുവെങ്കില്‍ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ കാണാന്‍ സാധിക്കുമായിരുന്നില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
വിധി സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു. ”32 പേരെയും കുറ്റവിമുക്തരാക്കിയ വിധി സ്വാഗതം ചെയ്യുകയാണ്. എത്ര വൈകിയാലും നീതി അര്‍ഹരായവര്‍ക്ക് ലഭിക്കുക തന്നെ ചെയ്യുമെന്നാണ് വിധി തെളിയിക്കുന്നതെന്നും’ അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments