ലക്നൗ: അയോദ്ധ്യാ തർക്ക മന്ദിരം തകർത്ത കേസിലെ സിബിഐ കോടതി വിധി സ്വാഗതം ചെയ്യുന്നതായി മുഹമ്മദ് ഇഖ്ബാൽ അൻസാരി. വിധി സ്വാഗതം ചെയ്യുന്നുവെന്നും വിചാരണ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. കേസ് അവസാനിച്ചതിൽ സന്തോഷമുണ്ട്. ഇനി സമാധാനത്തോടെ ജീവിക്കാമെന്നും മുഹമ്മദ് ഇഖ്ബാൽ അൻസാരി വ്യക്തമാക്കി.
അയോദ്ധ്യാ കേസിൽ 2019 ൽ വിധി വന്നപ്പോൾ രാജ്യം മുഴുവൻ അത് സ്വാഗതം ചെയ്തിരുന്നു. തർക്ക മന്ദിരം തകർക്കപ്പെട്ട കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിച്ചത് നന്നായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അയോദ്ധ്യാ തർക്കവുമായി ബന്ധപ്പെട്ട മുൻകാല സംഭവങ്ങളും തർക്കവും മറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ പുരോഗതിയ്ക്കായി വേണം ഇനി പ്രവർത്തിക്കേണ്ടത്. 28 വർഷമായി ഈ പ്രശ്നം അവസാനിക്കാൻ കാത്തിരിക്കുകയാണ്. തർക്കം അവസാനിക്കുന്നത് തന്നെയാണ് നല്ലത്. രാജ്യത്തെ ഭരണ ഘടനയിലും നീത്യനായ വ്യവസ്ഥയിലും പൂർണ വിശ്വാസമുണ്ടെന്നും മുഹമ്മദ് ഇഖ്ബാൽ അൻസാരി കൂട്ടിച്ചേർത്തു.
Comments