ന്യൂഡൽഹി: ഡിആർഡിഒയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചതിനാണ് ഡിആർഡിഒയ്ക്ക് രാജാനാഥ് സിംഗ് അഭിനന്ദനം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചതിന് ഡിആർഡിഒയ്ക്ക് അഭിനന്ദനം. ആത്മനിർഭർ ഭാരത് പദ്ധതിയ്ക്ക് ഈ നേട്ടം വലിയ പ്രോത്സാഹനം നൽകും. രാജ്നാഥ് സിംഗ് ട്വീറ്ററിൽ കുറിച്ചു.
ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ പിജെ-10 പ്രൊജക്ടിന് കീഴിലാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് പരീക്ഷിച്ചത്. 400 കിലോമീറ്ററിലധികം ദൂരം ലക്ഷ്യം വെയ്ക്കാൻ കഴിയുന്ന മിസൈലിന്റെ പരീക്ഷണമാണ് വിജയകരമായി പൂർത്തിയായത്.
തദ്ദേശീയമായ ബൂസ്റ്റർ ഉപയോഗിച്ചാണ് മിസൈൽ വിക്ഷേപിച്ചത്. ഇത് രണ്ടാം തവണയാണ് ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലീകരിച്ച പതിപ്പിന്റെ പരീക്ഷണം നടത്തുന്നത്. മിസൈലിന്റെ എയർഫ്രെയിമും തദ്ദേശീയമായാണ് വികസിപ്പിച്ചത്.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭിപ്രായപ്പെട്ടിരുന്നു.
Congratulations to Team @DRDO_India and @BrahMosMissile for the successful flight testing of #BRAHMOS Supersonic Cruise Missile with Indigenous Booster and Air Frame for designated range.
This achievement will give a big boost to India’s #AtmaNirbharBharat Pledge. pic.twitter.com/39YuAcemed
— Rajnath Singh (@rajnathsingh) September 30, 2020
Comments