ദോഹ: ഇന്നലെ അന്തരിച്ച കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ സംസ്കാര, പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കുവൈത്തില്‍ എത്തി. കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയ ഖത്തര്‍ അമീറിനെ കുവൈത്തി അമീരി ദീവാന്‍ ഉപദേശകന് ഷെയ്ഖ് മുഹമ്മദ് അല്‍ ഖലീദ് ഹമദ് അല്‍ സബാഹ്, കുവൈത്തിലെ ഖത്തര്‍ സ്ഥാനപതി ബന്ദാര് ബിന്‍ മുഹമ്മദ് അല്‍ അത്തിയ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനിയും മറ്റ് പ്രമുഖരും ഖത്തര്‍ അമീറിനൊപ്പം കുവൈത്തില്‍ എത്തിയിരുന്നു.
Comments