ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ് മുക്തരായത് 251 പേര്. ഇതോടെ ഖത്തറില്‍ ആകെ രോഗമുക്തര്‍ 1,22,699 ആയി.24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 227 പേരിലാണ്. ഇതോടെ ആകെ രോഗബാധിതര്‍ 1,25,760 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,847 പേരാണ്. ഇവരില്‍ ആശുപത്രികളിലുള്ളത് 420 പേര് മാത്രം. ഇതില്‍ 36 പേരും 24 മണിക്കൂറിനിടെ അഡ്മിറ്റ് ആയവരാണ്. 56 പേര് അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. 7,75,914 പരിശോധനകളാണ് ഖത്തര്‍ ഇതേവരെ നടത്തിയത്. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. .
Comments