റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് പുനലൂർ സ്വദേശി സൗദിയിലെ തബൂക്കിൽ മരണമടഞ്ഞു. കരവാളൂർ കനാൽ ജംഗ്ഷനിൽ ചീക്കൽ പുത്തൻ വീട്ടിൽ പരേതനായ സി.എം യേശുദാസിന്റെയും സാറാമ്മ ദാസിന്റെയും മകൻ എബ്രഹാം ദാസ് (ടൈറ്റസ് – 44) ആണ് മരിച്ചത് . സൗദിയിലെ പ്രമുഖ ഡയറി കമ്പനിയായ അൽ മറായ് തബൂക് ഏറിയ സെയിൽസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. തബൂക്ക് പ്രിൻസ് ഫഹദ് ആശുപ്രതിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ കമ്പനി അധികൃതർ ആരംഭിച്ചു .
ബിനിതയാണ് ഭാര്യ. എബിൻ, ആർവിൻ, അലീന എന്നിവർ മക്കളാണ്.
Comments