കുവൈറ്റ് സിറ്റി – ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ അന്തരിച്ച അമീറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വിദേശികളോട് വിശാലമായ സ്നേഹവും കാരുണ്യവും പുലർത്തിയ ആഗോള മാനവികതയുടെ നേതാവായ അമീറിന്റെ വിയോഗം ലോകജനതയ്ക്ക് തീരാനഷ്ടമാണെന്നും, അദ്ദേഹത്തിന്റെ വിയോഗത്തിൽ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ബിജു ആന്റണി ജനറൽ സെക്രട്ടറി സലീം എം.എൻ എന്നിവർ അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു.
Comments