കുവൈറ്റ് സിറ്റി – കുവൈത്ത് ഭരണാധികാരിയും അമീറുമായ ഹിസ് ഹൈനസ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അൽസ്സബാഹിന്റെ നിര്യാണത്തിൽ ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ അനുശോചനം രേഖപെടുത്തി. .മഹാനായ നേതാവും, രാഷ്ട്രതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി മനുഷ്യസ്നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം കുവൈത്തിന് മാത്രമല്ല , ഗൾഫ് മേഖലക്കും ലോകത്തിനാകെമാനവും കനത്ത നഷ്ടമാണ്. ഇന്ത്യൻ പ്രവാസി സമൂഹമുൾപ്പടെയുള്ള വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണെന്നും അനുശോചന കുറിപ്പില്‍ അറിയിച്ചു.
Comments