കുവൈറ്റ് സിറ്റി – മലപ്പുറം ജില്ലാ അസോസിയേഷന്റെ കുട്ടികളുടെ കൂട്ടായ്മ MAKids ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഘടനയുടെ പ്രസിഡന്റ് വാസുദേവൻ മമ്പാട് അദ്ധ്യക്ഷനായുള്ള പരിപാടിയിൽ ജനറൽ സെക്രട്ടറി മുസ്തഫ മാറഞ്ചേരി സ്വഗതവും, ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷറഫ് മങ്കരത്തൊടി അന്തരിച്ച എസ്.പി. ബാലസുബ്രഹ്മണ്യത്തിനു ആദരാഞ്ജലികൾ അർപ്പിച്ചു. അഡ്വൈസറി ബോർഡ് അംഗം അനസ് തയ്യിൽ MAKids – ഭാരവാഹികളെ പ്രഘ്യാപിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് – പവിത്ര പ്രകാശ് , ജനറൽ സെക്രട്ടറി – അഭിയ മാർട്ടിൻ , ട്രഷറർ – സാനിയ ഷമീർ എന്നിവരെയും വൈസ് പ്രസിഡന്റായി സുദേവ് സി വി , ജോയിന്റ് സെക്രട്ടറി – മൻഹ സുനീർ , ജോയിന്റ് ട്രഷററായി ഹിമ അഫ്സൽഖാൻ തിരഞ്ഞെടുത്തു.അമാനി അബ്ദുൽ സലാം, അനാമിക വിനോദ്കുമാർ, സരുൺ രാജ്, സാരഗ് രാജ്, മൻഹ ജാസ്മിൻ, വിസ്മയ് ബിജു, ആദിദേവ് ദേവദാസ്, ആസ്റ്റൺ മാർട്ടിൻ, എസ്തർ മറിയ ജോൺ, ഫാത്തിമ മെഹ്റ, അദ്നാൻ മുസ്തഫ, ആയിഷ മുസ്തഫ എന്നിവരെ ഉൾപ്പെടുത്തി 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
സംഘടനയുടെ രക്ഷാധികാരി ശറഫുദ്ധീൻ കണ്ണേത്ത് , അഡ്വൈസറി ബോർഡ് അംഗങ്ങളായ മനോജ് കുര്യൻ, ബാബു നിലംബൂർ, നാസർ മാമ്പള്ളി, അഡ്വ :മുഹമ്മദ് ബഷീർ, ട്രെഷർ അഭിലാഷ് കളരിക്കൽ, അഷ്റഫ് ചെറൂട്ട് എന്നിവരും, വിവനിതാ വേദിക്ക് വേണ്ടി അഡ്വ:ജസീന ബഷീർ, സെക്രട്ടറി സലീന ചോലയിൽ, എന്നിവരും ആശംസകൾ അർപ്പിച്ചു. MAK സെക്രട്ടറി ശ്രീ.അനീഷ് കരാട്ട് , പരിപാടിയുടെ നിയന്ത്രണവും ജോയിന്റ് ട്രഷറർ സുനീർ കളിപ്പാടൻ നന്ദിയും പറഞ്ഞു.
Comments