കണ്ണൂർ: മാഹി അഴീക്കലിൽ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം. ബിജെപി പ്രവർത്തകരായ അഖിൽ, ലിനേഷ്, ലിതിൻ എന്നിവരെയാണ് സിപിഎമ്മുകാർ ആക്രമിച്ചത്. ആക്രമണത്തിൽ അഖിലിന്റെ ബൈക്കും ലിനേഷിന്റെ ഓട്ടോറിക്ഷയും സിപിഎമ്മുകാർ തകർത്തു. അക്രമത്തിൽ സാരമായി പരിക്കേറ്റ മൂന്നുപേരെയും തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുകൂടാതെ പ്രദേശത്തെ ബിജെപി പ്രവർത്തകനായ പ്രസാദിന്റെ വീടിന് നേരെയും അക്രമണം നടന്നിട്ടുണ്ട്. ഒരു പ്രശ്നവും ഇല്ലാതിരുന്ന പ്രദേശത്ത് സംഘടിച്ചെത്തിയ സിപിഎമ്മുകാർ മനപ്പൂർവ്വം സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments